Wednesday, February 3, 2010

പാലക്കാട്‌ ജില്ലയിലെ കാക്കയൂര്‍ ബുദ്ധ ക്ഷേത്രം 

പാലക്കാട്‌ -കൊടുവായൂര്‍- നെന്മാറ റോഡില്‍ കാക്കയൂര്‍ വൃന്ദാവന്‍ സ്റ്റോപ്പില്‍ ബുദ്ധ ക്ഷേത്രം കാണാം.സുമാര്‍ അറുപതു വര്‍ഷങ്ങള്‍ക് മുന്‍പ് സ്ഥാപിക്കപെട്ടതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്നു മുന്‍ വശത്തുള്ള വൃന്ദാവന്‍ എന്ന് പേരുള്ള വീട്ടിലെ കുട്ടികൃഷ്ണന്‍ നായര്‍ ആണ് ഈ ക്ഷേത്രത്തിന്‍റെ സ്ഥാപകന്‍ . ഇപ്പോള്‍ ഈ കുടുംബത്തിലെ സൌധാമിനി അമ്മയും മകന്‍ ഗോപിനാഥാനും ഈ ക്ഷേത്രം സംരക്ഷിക്കുന്നു. ദിവസേന വൈകിട്ട് ബുദ്ധ ക്ഷേത്രത്തില്‍ മെഴുകുതിരി കത്തിക്കാറുണ്ട് അത് കഴിഞ്ഞ അറുപതു വര്‍ഷമായി തുടര്‍ന്നുവരുന്നു . ഈ ക്ഷേത്രത്തിന്‍റെ ഭാഗമായുള്ള ബോധി വൃക്ഷം  മഹാനായ ബുദ്ധന്‍ തപസു ചെയ്ത്‌ ബോധോദയം നേടിയ ബീഹാറിലെ ഗയയിലുള്ള ബോധി വൃക്ഷത്തില്‍ നിന്നുള്ള വൃക്ഷതൈകൊണ്ട് നട്ടു പിടിപിച്ചതാണ്. ആദ്യം ഈ ബോധിവൃക്ഷമാണ് ഇവടെ ഉണ്ടായിരുന്നത് . പിന്നീടു  ബുദ്ധവിഗ്രഹവും സ്ഥാപിക്കപെട്ടു .നിരവധി പേര്‍ ഇന്ന് ഇവിടെ വന്നു ധ്യനിക്കാറുണ്ട്. എല്ലാ വര്‍ഷവും ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ഇവിടെ വിശ്വാസികള്‍ ഒത്തുചേരുകയും ബുദ്ധ പൂര്‍ണിമദിനം കൊണ്ടാടുകയും ചെയ്ത്‌ വരുന്നു .
 
കാക്കയൂര്‍  ബുദ്ധ ക്ഷേത്രത്തിലെ ബുദ്ധ പൂര്‍ണിമദിനത്തില്‍ നടന്ന ചടങ്ങ്  


No comments: